കൊച്ചി: മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപകന് പീഡിപ്പിച്ചു. കൊച്ചിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. അസം സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. അദ്ധ്യാപകന് ഒളിവില്‍ എന്നുപറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് അമ്പലമുകള്‍ പോലീസ്.
സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ പ്രതിയെ പിടിക്കാന്‍ പോലീസിന് യാതൊരു താല്പര്യവുമില്ല. സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് വഴിവിട്ട സഹായം നല്‍കുന്നുവെന്നും ആരോപണമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: