ഭോപാല്‍: ‘ഹിമാലയത്തില്‍ പോകും, മധ്യപ്രദേശില്‍ എന്റെ സഹോദരന് ശിവരാജ് സിങ് ചൗഹാന് വീണ്ടും അധികാരത്തിലേറുന്നത് കണ്ടിട്ട്….’ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ താന്‍ ഹിമാലയത്തില്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമാഭാരതി.
ഇന്ന് സാഞ്ചിയിലെ തെരഞ്ഞെടുപ്പ് റാലിയെ ഉമാഭാരതി അഭിവാദ്യം ചെയ്യും. ശിവരാജ് ജി എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും. അദ്ദേഹം എനിക്ക് സഹോദരനാണ്, ഉമാഭാരതി പറഞ്ഞു.
സാഞ്ചിയിലെ റാലിക്ക് പിന്നാലെ സില്വാനിയിലെ ബംഹോരിയിലും സാഗറിലെ സുര്ഖിയിലും സമ്മേളനങ്ങളിലും ഉമാഭാരതി പ്രസംഗിക്കും. ലളിത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നതിനാലാണ് ഉമ ഇതുവരെ രംഗത്തിറങ്ങാതിരുന്നതെന്ന് ബിജെപിയും അറിയിച്ചു.
അതേസമയം തീര്‍ഥ ദര്ശന് പദ്ധതിയുടെ മേല്‍ അവകാശവാദം ഉന്നയിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഓര്‍മ്മശക്തിക്ക് തകരാറുണ്ടെന്ന് ഉമാഭാരതി എക്സില്‍ കുറിച്ചു.
ആപ്പ് നേതാവ് അമിതസമ്മര്‍ദം മൂലം ക്ഷീണത്തിലാണ്. അതുകൊണ്ട് ഓര്‍മ്മശക്തിയും തകരാറിലാണെന്ന് തോന്നുന്നു. മുഖ്യമന്ത്രി തീര്‍ത്ഥ ദര്ശന് യോജന അദ്ദേഹത്തിന്റേതാണെന്ന അവകാശവാദം നുണയാണ് എന്റെ ജ്യേഷ്ഠന് ശിവരാജ് സിങ് ചൗഹാനാണ് പദ്ധതി മധ്യപ്രദേശില്‍ ആദ്യമായി ആരംഭിച്ചത്, ഉമാഭാരതി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: