Categories: Business

റെയിൽവേ സ്റ്റേഷനിൽ ഒരു ഷോപ്പിടാൻ പ്ലാനുണ്ടോ?; എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളൂ….

Published by

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയുടെ സേവനം അനുഭവിക്കുന്നത്. പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് സാമ്പത്തിക നേട്ടത്തിന് പറ്റിയ ഒന്നാണ്. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി, ഭക്ഷണം, കുപ്പിവെള്ളം, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പത്രങ്ങൾ എന്നിങ്ങനെ ആവശ്യ വസ്തുക്കളുമായി ഒരു കട തുറക്കുന്നത് സ്ഥിര വരുമാനത്തിന് സഹായിക്കും.

റെയിൽവേ സ്റ്റേഷനിൽ കട തുറക്കുന്നതിന്…

പ്ലാറ്റ്ഫോമുകളിൽ കട തുറക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. ഐആർടിസി പോർട്ടലിൽ ടെൻഡറുകളുടെ ലഭ്യത പരിശോധിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സ്റ്റോറാണ് തുറക്കുന്നത് എന്നത് ആശ്രയിച്ചാണ് ടെൻഡർ പൂരിപ്പിക്കുന്നത്. ഷോപ്പിന്റെ സ്ഥാനവും വലിപ്പവും അനുസരിച്ച് റെയിൽവേയ്‌ക്ക് ഫീസ് നൽകേണ്ടതുണ്ട്. 30,000 രൂപ മുതൽ 40,000 രൂപ വരെയാകാം നിരക്ക്.

റെയിൽവേ സ്റ്റേഷനിൽ ഒരു ഷോപ്പ് തുറക്കുന്നതിന് ഏതെങ്കിലും ടെൻഡർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക. ടെൻഡർ പുറത്തു വന്നിട്ടുണ്ട് എങ്കിൽ റെയിൽവേയുടെ സോണൽ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വോട്ടർ ഐടി, പാൻ കാർഡ്, ആധാർ കാർഡ് എന്നീ രേഖകൾ അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. യോഗ്യത മാനദണ്ഡങ്ങൾക്ക് അനുയോജ്യമാണെന്ന് ബോധ്യപ്പെടുന്നതോടെ ടെൻഡർ അനുവദിക്കും. സ്റ്റേഷനിൽ അഞ്ച് വർഷമാണ് സംരംഭം പ്രവർത്തിപ്പിക്കാൻ കാലാവധി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by