കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍ നിന്നും കോഴ വാങ്ങിയെ്ന കേസില്‍ അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും കോഴ വാങ്ങിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
അഭിഭാഷകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ് സംഘം അന്വേഷിക്കുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോതമംഗലം സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. വിവാഹ ബന്ധം വേര്‍പ്പെടുത്ത കേസില്‍ ഭാര്യ നല്കിയ പരാതി പിന്‍വലിക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സൈബി ജോസിന്റെ വീട്ടിലെത്തി അഞ്ചു ലക്ഷം രൂപ നല്‍കിയെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ ചേരാനല്ലൂര്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ ഒരു തെളിവുകളും കണ്ടെത്താനായില്ല. പരാതിക്കാരന്റെയും ഭാര്യയുടെയും മറ്റ് അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: