കൊച്ചി: കളമശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് നടത്തും. പ്രതി ഡൊമനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പോലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. 10 ദിവസ്ഥത്തെ കസ്റ്റഡിയിലാണ് പ്രതിയെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്.
ഇന്നലെ നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൺവെൻഷൻ സെന്ററിലേക്ക് ബോംബ് കൊണ്ട് വന്നതെന്നും സീറ്റുകൾക്ക് അടിയിൽ ബോംബ് സ്ഥാപിച്ചതെന്നും ഉൾപ്പെടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ഇവിടെ വെച്ചും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പ്രതിയുടെ ഈ മൊഴി പോലീസ് ഇതുവരെ കാര്യമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: