ന്യൂദൽഹി: ദീപാവലിയോടനുബന്ധിച്ച് ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിന് തുടക്കം കുറിച്ച് കേന്ദ്രം. ഗ്രാമ-നഗര പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 യുടെ കീഴിലാണ് ക്യാമ്പയിന് നടത്തുക. ഉത്സവകാലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയാണ് നവംബർ 12 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ.
ക്യാമ്പയിനിൽ പങ്കെടുക്കുന്നതിന് ജനങ്ങൾക്ക് സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓൺലൈനായി എടുക്കാം. പ്രതിജ്ഞയെടുത്തു കഴിഞ്ഞാൽ ഉത്സവ സീസണിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കിക്കൊണ്ട് ഹരിത ദീപാവലിയിൽ സജീവമായി പങ്കെടുക്കാം. സ്വച്ഛ് ദീപാവലി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷത്തിന്റെ വിവരങ്ങൾ ആളുകൾക്ക് പങ്കിടാനാവും.
ക്യാമ്പയിൻ ദീപാവലിയുടെ സാംസ്കാരിക പ്രാധാന്യവും സ്വച്ഛ് ഭാരതിന്റെ ആവശ്യകതയും മുന്നോട്ട് വെയ്ക്കുന്നു. വ്യക്തികളിൽ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം ഉണ്ടാക്കുന്നതിനും ഇത് ലക്ഷ്യം വെക്കുന്നു. കൂടാതെ ദീപാവലിക്ക് മുമ്പും ശേഷവുമുള്ള ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: