ബദരീനാഥ് ക്ഷേത്രദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. 25 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ച ദ്രൗപദി മുർമു ഭാരതത്തിന്റെ ക്ഷേമത്തിനായി ബദ്രിവിശാലിന് പൂജകളും അർച്ചനകളും നടത്തിയ ശേഷമാണ് മടങ്ങിയത്.
ബദരീനാഥിലെ ആർമി ഹെലിപാഡിലെത്തിയ രാഷ്ട്രപതിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട) ഗുർമിത് സിംഗ്, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ക്ഷേത്രം മേൽശാന്തി ഈശ്വരി പ്രസാദിന്റെ മേൽനോട്ടത്തിൽ പൂജകൾ അർപ്പിച്ച ശേഷം രാഷ്ട്രപതിയ്ക്ക് പ്രസാദവും പൊന്നാടയും ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജയ് നൽകി. മുഖ്യമന്ത്രി ധാമി ക്ഷേത്രത്തിന്റെ പകർപ്പും പ്രാദേശീയ ഉത്പന്നങ്ങളും നൽകിയാണ് ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: