ന്യൂദല്‍ഹി: ഏഷ്യയിലെ മികച്ച സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ ചൈനയെ പിന്തള്ളി ഭാരതം ഒന്നാമത്. ക്യുഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ് 2024ല്‍ ഭാരതത്തില്‍ നിന്നുള്ള 37 സര്‍വകലാശാലകള്‍ കൂടി ഇടംപിടിച്ചു. ഇതോടെ റാങ്കിങ്ങിലുള്ള ഭാരതത്തിലെ സര്‍വകലാശാലകള്‍ 148 ആയി. മികച്ച 100 സര്‍വകലാശാലകളില്‍ ഭാരതത്തില്‍ നിന്നുള്ള ഏഴെണ്ണം ഇടം നേടി. റാങ്കിങ്ങില്‍ ചൈനയുടെ 133 സര്‍വകലാശാലകളുണ്ട്. ജപ്പാന് (96) മൂന്നാം സ്ഥാനത്താണ്. നാല്പതാം റാങ്ക് നേടിയ ബോംബെ ഐഐടിയാണ് ഭാരതത്തില്‍ നിന്ന് പട്ടികയില്‍ ഏറ്റവും മുന്നില്‍.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച നയങ്ങളാണ് ഭാരത മുന്നേറ്റത്തിനു പിന്നില്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, ഒന്‍പതു വര്‍ഷത്തിനിടെ ക്യുഎസ് റാങ്കിങ്ങില്‍ ശ്രദ്ധേയ കുതിപ്പുണ്ടായി. 2014ല്‍ ഭാരതത്തില്‍ നിന്ന് ക്യുഎസ് റാങ്കിങ്ങില്‍ 16 സര്‍വകലാശാലകള്‍ മാത്രമായിരുന്നു. അതാണ് 148 ആയി കുതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: