ആലപ്പുഴ: കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ നെല്‍ക്കര്‍ഷകരെ അവഹേളിച്ച് മന്ത്രി സജി ചെറിയാന്. ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ, തമിഴ്നാട്ടില്‍ അരിയുണ്ട്, ഇവിടെയൊരു പ്രശ്നവുമില്ല, സജി ചെറിയാന് പറഞ്ഞു. കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുണ്ട്. കര്‍ഷകര്‍ അതിനോടു സഹകരിക്കുകയാണു വേണ്ടത്, മന്ത്രി ഉപദേശിച്ചു. മാന്നാര്‍ മുക്കംവാലയിലെ ബണ്ടിന്റെ അടിസ്ഥാന സൗകര്യ നിര്‍മാണോദ്ഘാടനത്തില്‍ അധ്യക്ഷനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. പ്രസാദായിരുന്നു ഉദ്ഘാടകന്‍.
പ്രദേശത്തെ ഇലമ്പനം തോടുപണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷിയില്ലെന്ന കര്‍ഷകരുടെ നിലപാട് പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചപ്പോഴാണ് മന്ത്രി കര്‍ഷകരെ അവഹേളിച്ചത്. പിന്നീടു പ്രസംഗിച്ച പി. പ്രസാദ് ഇതു കേട്ടതായി നടിച്ചില്ല. കുട്ടനാട്ടില്‍ ഉള്‍പ്പെടെ നെല്‍ക്കര്‍ഷകര്‍ നെല്ലുവില ലഭിക്കാതെ വലയുമ്പോഴാണ്, സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതായി സജി ചെറിയാന് അവകാശവാദമുന്നയിച്ചത്. പല പ്രദേശങ്ങളിലും യഥാസമയം നെല്ലു സംഭരിക്കാത്തതിനാല്‍ പാടശേഖരങ്ങളില്‍ അവ കെട്ടിക്കിടന്നു നശിക്കുന്നു. മില്ലുകാര്‍ ഈര്‍പ്പത്തിന്റെ പേരില്‍ വന്‍ കിഴിവാവശ്യപ്പെട്ട് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: