ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയെയും നവജാത ശിശുവിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. സാവോപോളോയിലുള്ള ബ്രൂണയുടെ വീട്ടിലേക്ക് മൂന്നു പേർ അതിക്രമിച്ചു കയറുകയായിരുന്നു.
ആയുധധാരികളായ മൂന്ന് യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്രൂണയെയും കുഞ്ഞിനേയും തിരക്കി. ഇരുവരും വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതോടെ വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ അച്ഛനേയും അമ്മയേയും കെട്ടിയിട്ട് വിലപിടിപ്പുള്ള പലതും അപഹരിച്ചു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അയൽവാസികളാണ് പോലീസിൽ അറിയിച്ചത്.
സംഭവത്തിൽ 20-കാരൻ അറസ്റ്റിലായി. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര് മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങളില്‍ പലതും പോലീസ് വീണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: