കൊച്ചി: മെട്രോ സ്റ്റേഷനുകളിലും മാളുകളിലും സഹായം തേടുന്ന വ്യാജന്മാര് വിലസുന്നു. പൊതുവേ കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍. മര്യാദയോടെ സംസാരിക്കും. തുടര്‍ന്ന് നിര്‍ധനരോ അനാഥരോ ആയ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഒരു തുക സഹായം ചോദിക്കും. പലരും മനസലിവ് ഉള്ളവരായത് നല്കാന് തയാറാകും. തങ്ങള്‍ യുനിസെഫ് പ്രവര്‍ത്തകരാണന്നും ഐഡികാര്‍ഡും കാണിക്കും. വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ഇന്ത്യയില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും ഒക്കെ അവര്‍ നമ്മെ പറഞ്ഞ് മനസിലാക്കും. പിന്നെ ഒരു ചോദ്യം, അവരുടെ ക്ഷേമത്തിനായി ഒരു തുക സംഭാവന ചെയ്യാമോ? ഒരു ജോഡി പാന്റ്സും ഷര്‍ട്ടും വാങ്ങുന്ന തുക മതി എങ്ങനെയാണ് പേയ്മെന്റ് വേണ്ടത് എന്ന് ചോദിച്ചാല്‍, അവരുടെ സൈറ്റ് വഴി മതി എന്ന് പറഞ്ഞു. ലിങ്കും തരും. എത്ര സുതാര്യം.
യൂണിസെഫ് എന്ന സംഘടനയുടെ ഔദ്യോഗിക സൈറ്റ് തന്നെ സംഭാവന നല്കാന് വേണ്ടി പ്രാഥമിക വിവരങ്ങള്‍ നല്കി, അടുത്ത പേജിലേക്ക് കയറുമ്പോള്‍ ഇടയ്ക്കിടെ അടയ്ക്കുന്ന രീതി സെറ്റ് ചെയ്ത് വച്ചിരിക്കുന്നതായി മനസിലാകും മറ്റ് ഓപ്ഷനുകള്‍ രണ്ട് മാസം കൂടുമ്പോള്‍, മൂന്ന് മാസം കൂടുമ്പോള്‍ എന്നൊക്കെ ഉണ്ട്. അതായത് എല്ലാ മാസവും നമ്മുടെ അക്കൗണ്ടില്‍ നിന്ന് തനിയെ ഒരു തുക ഈ സംഘടനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കടക്കുന്ന രീതി. ഓരോ പാന്റ്സ് വാങ്ങുന്ന തുക എന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുന്ന ഇത്തരം സംഭാവനകള്‍ നോക്കും പോലെ സേവനമല്ല. ചതിക്കുഴികളാണ്.
ഇ-മാന്‍ഡേറ്റ് എന്ന സംവിധാനത്തിലൂടെ നമ്മുടെ അക്കൗണ്ടില്‍ നിന്നും ഒരു നിശ്ചിത തുക, മാന്‍ഡേറ്റ് ലഭിക്കുന്ന സംഘടനയുടെ അക്കൗണ്ടിലേക്ക് നമ്മുടെ ഇടപെടല്‍ ഇല്ലാതെ തുക കൈ മാറാന്‍ അനുവദിക്കുന്ന ഒരു സംവിധാനം ആണ് ഇ-മാന്‍ഡേറ്റ്. പൂര്‍ണമായും ഇലക്ട്രോണിക് ആയ, പേപ്പര്‍ വര്‍ക്കോ നമ്മുടെ കൈയ്യൊപ്പോ ഒന്നും ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ഇ-മാന്‍ഡേറ്റ്. ഇതിന്റെ പേപ്പര്‍ വര്‍ക്ക് ആവശ്യമായ പതിപ്പും ഉണ്ട്. ഒരു തവണ മാന്‍ഡേറ്റ് നല്കി കഴിഞ്ഞാല്‍ രണ്ടിന്റെയും പ്രവര്‍ത്തന രീതി ഏറെക്കുറേ ഒരുപോലെയാണ്. മാന്‍ഡേറ്റ് നല്കുമ്പോള് നമ്മള് അനുവദിക്കുന്ന തുക, നമ്മള് അനുവദിക്കുന്ന സമയപരിധിയില്‍ ഒരിക്കല്‍ നമ്മുടെ ഇടപെടല്‍ ഒന്നും തന്നെ ഇല്ലാതെ മാന്‍ഡേറ്റ് ലഭിച്ചവര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടുക്കാന്‍ സാധിക്കും. ബാങ്ക് ലോണിന്റെ തിരിച്ചടവും ഒക്കെ ഇതേ പ്രക്രിയ ആണ്
പണി കിട്ടുന്നത് ഇങ്ങനെ
തവണ മുടങ്ങിയാല്‍
ലോണിന്റെ ഒരു ഇന്‍സ്റ്റാള്‍മെന്റ് മുടങ്ങുന്ന പോലെ തന്നെയാണ് ഇവയും. ബൗണ്‍സ് ചാര്‍ജുകള്‍ ഈടാക്കപ്പെടാം. മിക്ക ബാങ്കുകളും മാന്‍ഡേറ്റ് തെറ്റിയാല്‍ നല്ലൊരു തുക പിഴ ചാര്‍ജ് ആയി ഈടാക്കും. ചില സാഹചര്യങ്ങളില്‍ നമ്മുടെ ക്രെഡിറ്റ് സ്കോറിനെ വരെ അത് ബാധിക്കാം.
ക്യാന്‍സല്‍ ചെയ്യാന്‍
ഒരു മാന്‍ഡേറ്റ് ക്രിയേറ്റ് ചെയ്യുന്നതിലും എളുപ്പമാണ് അത് ക്യാന്‍സല്‍ ചെയ്യാനെങ്കിലും, പലപ്പോഴും അതിനുള്ള സംവിധാനം മാന്‍ഡേറ്റ് ആവശ്യപ്പെടുന്നവര്‍ നല്‍കാറില്ല. അപ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട്, അത്യാവശ്യം ബുദ്ധിമുട്ട് ഉള്ള പേപ്പര്‍ പ്രോസസിലൂടെ കടന്ന് പോകേണ്ടി വരും.ആക്ടീവ് ആയുള്ള മാന്‍ഡേറ്റുകള്‍ കാണാന്‍ ഇപ്പോഴും പല ബാങ്കുകളിലും സൗകര്യം ഇല്ല എന്നതാണ് ഒരു വസ്തുത.ക്യാന്‍സല്‍ ചെയ്യുന്നതിന് ഒരു ചാര്‍ജും ഈടാക്കും.
ഹിഡന്‍ ചാര്‍ജുകള്‍
മാന്‍ഡേറ്റ് ക്രിയേറ്റ് ചെയ്യുമ്പോഴും ഓരോ തവണ ട്രാന്സാക്ഷന് സംഭവിക്കുമ്പോഴും പല ബാങ്കുകളും ചാര്‍ജുകള്‍ ഈടാക്കും. മാന്‍ഡേറ്റ് സ്വീകരിക്കുന്ന സ്ഥാപനം ഈ ചാര്‍ജുകള്‍
വഹിച്ചോളാം എന്ന് ബാങ്കിന് നിര്‍ദേശം നല്കിയാല് പോലും ബാങ്കുകള്‍ നമ്മുടെ അക്കൗണ്ടില്‍ നിന്നു ചാര്‍ജുകള്‍ എടുക്കുന്ന ഒരു അവസ്ഥ ഇപ്പോള്‍ നിലവിലുണ്ട്.
ഇതേപോലെ പിന്നീട് കടവന്ത്ര മെട്രോ സ്റ്റേഷനിലും പാലാരിവട്ടം മെട്രോ സ്റ്റേഷനിലും ലുലു മാളിലും ബംഗളൂരുവിലും മൈസൂരിലും ഒക്കെ ഇതേ സംഘടനയുടെ ആളുകള്‍ നിറ സാന്നിധ്യമാണ്. ഇവര്‍ വലിയ തോതില്‍ തന്നെ ഒരുപക്ഷേ, ഇന്ത്യ മുഴുവന്‍ ഈ പരിപാടി നടത്തുന്നുണ്ട്. യഥാര്‍ത്ഥ ത്തില്‍ ഇവര്‍ ശമ്പളം വാങ്ങി പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ത
ന്നെയാണ്. അവര്‍ക്ക് കമ്മീഷനും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: