തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായയെന്നും അടുത്ത കേരളീയം കൂടുതല്‍ മികവോടെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ചുരുങ്ങിയ നേരം കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയില്‍ നടത്താനായി. രണ്ടാം കേരളീയത്തിന്റെ ഒരുക്കങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ ബഹിഷ്കരിച്ചവരോട് ബഹിഷ്കരണം അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം പലയിടത്തും മാതൃകയായിട്ടുണ്ട്. മറ്റു നാടുകളില്‍ നിന്ന് പങ്കാളിത്തം ഉറപ്പാക്കും.
കേരളത്തില്‍ ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 30,658 കൂടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. അതിദാരിദ്ര്യത്തില്‍ നിന്ന് 47.89% പേരെ മോചിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: