കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഭീകര കേസില്‍ ഒരു പ്രതിക്കെതിരെ കൂടി എന്‍ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്കി. പട്ടാമ്പി സ്വദേശി കെ.വി സഹീറിനെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 59 പ്രതികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു.
പാലക്കാട്ടെ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ ആയിരുന്ന പ്രതിയെ എന്‍ഐഎ പിടികൂടുകയായിരുന്നു. കേരളം കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ സഹീര്‍ പ്രധാന പങ്കാളിയാണെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ആയിരുന്നു രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് സഹീറിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. നിരോധനത്തിന്റെ ഭാഗമായി പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ആയിരുന്നു കേസ് എടുത്തത്.
എന്നാൽ ശ്രീനിവാസിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഈ വർഷം മാർച്ചിൽ ഇയാളെ എൻഐഎയുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന സഹീർ ആയുധ പരിശീലനം ഉൾപ്പെടെ നടത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിമയത്തിലെ വിവിധ വകുപ്പുകളും, യുഎപിഎയും ആയിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. 2022 ഏപ്രിൽ 16 നായിരുന്നു ശ്രീനിവാസ് കൃഷ്ണയെ സഹീർ ഉൾപ്പെടെ ഭീകര സംഘം കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: