ചങ്ങനാശ്ശേരി: തുരുത്തി പുതുമന തന്ത്രവിദ്യാലയത്തിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്ത് നടക്കുന്ന പുതുമന തന്ത്രവിദ്യാലയ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് സമര്‍പ്പിക്കും.
ആധ്യാത്മിക രംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് മുന്‍ ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമനയില്ലത്ത് എന്‍. ഗോവിന്ദന്‍ നമ്പൂതിരി, ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളിലെ മുന്‍മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരി എന്നിവര്‍ക്ക് വേദവ്യാസ പുരസ്‌കാരവും കലാരംഗത്ത് ശ്രദ്ധേയരായ മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണമാരാര്‍, മാപ്രാണം ഷൈജു എന്നിവര്‍ക്ക് വാദ്യ മഹാഗുരു ശ്രേഷ്ഠ പുരസ്‌കാരവും സമ്മാനിക്കും.
ചെറുമുക്ക് വൈദികന്‍ ശ്രീകണ്ഠന്‍ സോമയാജിപ്പാട്, എസ്.എസ്. നാരായണന്‍ പോറ്റി, കറുകടം സന്തോഷ് മാരാര്‍, വെച്ചൂര്‍ ആര്‍. കണ്ണന്‍, കലാപീഠം പ്രമോദ് കുമാര്‍ എന്നിവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പ്രത്യേക ക്ഷേത്രശ്രീ പുരസ്‌കാരം സമ്മാനിക്കും.
വാദ്യകലാരംഗത്തെ പ്രത്യേക മികവിനുള്ള വാദ്യകലാനിധി പുരസ്‌കാരത്തിന് കെ.എസ്. ജയന്തന്‍, ആര്‍എല്‍വി ശ്യാം ശശിധരന്‍, വളവനാട് വിധു കുമാര്‍, ഹരിപ്പാട് ബാബുരാജ്, നെടുംകുന്നം ഗോകുല്‍ ദാസ്, ദുര്‍ഗ കലാപീഠം ബിനു, ബോബിന്‍ കെ.രാജു എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചുകുട്ടികളിലെ കലാമികവിനുള്ള വാദ്യ കലാപ്രതിഭ പുരസ്‌കാരത്തിന് സ്നേഹാദാസ് എടത്തറ, ഗിരിധര്‍.ആര്‍.ശര്‍മ എന്നിവരെ തിരഞ്ഞെടുത്തു. സംഗീതത്തിനു വേണ്ടിയുള്ള സമര്‍പ്പിത ജീവിതം കണക്കാക്കി ഈര ജി. ശശികുമാറിനെ സംഗീത രത്നം പുരസ്‌കാരം നല്‍കി ആദരിക്കും. പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷനായുള്ള അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: