ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആംഭിക്കാന്‍ തീരുമാനമായി. രണ്ടു പാതകളാകും പണിയുക. ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യാല്‍ വാങ്ചുക്കുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഒന്ന് ആസാമിലെ കൊക്രാജാറില്‍ നിന്ന് ഭൂട്ടാനിലെ ഗെലഫുവിലേക്കും മറ്റൊന്ന് ബംഗാളിലെ ബന്നാര്‍ ഘട്ടയില്‍ നിന്നും ഭൂട്ടാനിലെ സാംസ്തെയിലേക്കും. ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ചര്‍ച്ചകളില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: