മലപ്പുറം: ദുബായിയിൽ നിന്ന് പോസ്റ്റ് ഓഫീസ് വഴി പാർസലായി കടത്തിയ സ്വർണം പിടികൂടി. മലപ്പുറം മുന്നിയൂരിൽ നിന്ന് 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണംപിടികൂടിയത്. തേപ്പു പെട്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണ കടത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: