Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രിക്കറ്റ് ലോകകപ്പ് – ടിക്കറ്റ് വിൽപ്പനയിലെ കരിഞ്ചന്തയും ക്രമക്കേടും: കൊൽക്കത്ത രാജ്ഭവനിൽ ജനത സ്‌റ്റേഡിയമൊരുക്കി ഗവർണർ ആനന്ദബോസിന്റെ ചടുലനീക്കം

Janmabhumi Online by Janmabhumi Online
Nov 7, 2023, 11:02 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: ക്രിക്കറ്റ് ലോകകപ്പിൽ ബംഗാളിലെ സംഘാടകർ ടിക്കറ്റു വിതരണത്തിൽ നടത്തിയ ക്രമക്കേടുകളും വിൽപ്പനയിലെ കരിഞ്ചന്തയും സംബന്ധിച്ച് ബംഗാൾ രാജ്ഭവനിലെ പരാതിപ്പെട്ടിയിൽ ആരോപണങ്ങൾ കുന്നുകൂടിയപ്പോൾ ഔദ്യോഗിക വസതിയുടെ കവാടങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കായി തുറന്ന് ഗവർണർ ഡോ സി.വി ആനന്ദബോസ് ഒരിക്കൽ കൂടി ബംഗാളിൽ കളം നിറഞ്ഞു. രാജ്ഭവൻ അക്ഷരാർത്ഥത്തിൽ ‘ജൻരാജ്‌ഭവനാ’യി . മാധ്യമങ്ങളും അത് ആഘോഷമാക്കി.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ-ആഫ്രിക്ക ലോകകപ്പ് മത്സരത്തിൽ ടിക്കറ്റു വിൽപ്പനയിലെ അഴിമതിയും ക്രമക്കേടുകളും വ്യാപകമായതോടെ, തനിക്ക് സംഘാടകർ കൊടുത്തയച്ച നാല് കോംപ്ലിമെന്ററി ടിക്കറ്റുകൾ മടക്കി അയച്ചാണ് ആനന്ദബോസ് ആദ്യസന്ദേശം നൽകിയത്. പതിവുള്ള ഗവർണേഴ്‌സ് ബോക്സ് സഹിതം വില്പനച്ചരക്കാക്കി രാജ്ഭവന്റെ അന്തസ്സ് താഴ്‌ത്തിക്കെട്ടുംവിധമായിരുന്നു തുടക്കം മുതൽ സംഘാടകരുടെ പെരുമാറ്റം.

തങ്ങൾക്ക് ന്യായവിലയ്‌ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്നും കരിഞ്ചന്തയിൽ ടിക്കറ്റിന് തീവിലയാണെന്നുമുള്ള നിരവധി പരാതികൾ രാജ്ഭവനിലെ ആന്റികറപ്‌ഷൻ സെല്ലിൽ ലഭിച്ചു. അവയോടുള്ള ക്രിയാത്മക പ്രതികരണമെന്ന നിലയിലാണ് ‘ആശയങ്ങളുടെ തമ്പുരാനായ’ ആനന്ദ ബോസ് ക്രിക്കറ്റ് പ്രേമികൾക്കായി രാജ്ഭവന്റെ വിശാലമായ പുൽത്തകിടി തത്സമയ സംപ്രേഷണത്തിനായി സജ്ജീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഉടൻ തന്നെ മാധ്യമങ്ങൾ വഴി പ്രചാരം നൽകി. സുരക്ഷാനടപടികൾ ഉറപ്പാക്കാൻ ഒരു ഇമെയിൽ വഴി രജിസ്ട്രേഷന് സംവിധാനമുണ്ടാക്കി. തിരിച്ചറിയൽ കാർഡുൾപ്പെടെ അപേക്ഷിക്കുന്ന ആദ്യത്തെ അഞ്ഞൂറു പേർക്ക് പ്രവേശനം – അതായിരുന്നു അറിയിപ്പ്. മണിക്കൂറുകൾക്കുള്ളിൽ മെയിൽ ബോക്സ് നിറഞ്ഞു.

വിശാലമായ പുൽത്തകിടിയിൽ മണിക്കൂറുകൾക്കുള്ളിൽ 30 X 12 അടി വലിപ്പത്തിൽ ബിഗ്‌സ്‌ക്രീനും കസേരകളും മൊബൈൽ ടോയ്‌ലറ്റുകളും റിഫ്രഷ്മെന്റ് കൗണ്ടറുകളും സജ്ജീകരിച്ച് ജൻരാജ്ഭവനിലെ ‘ജനത സ്റ്റേഡിയം’ അതിഥികളെ വരവേറ്റു. രാജ്ഭവൻ ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെട്ട ‘ടീം രാജ്ഭവൻ’ ആതിഥേയരായി.

കളി തുടങ്ങുമ്പോൾ ഇന്ത്യൻ ജഴ്സിയണിഞ്ഞ് ഗവർണർ ‘ജനത സ്‌റ്റേഡിയ’ത്തിലെത്തിയപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ആവേശം അണപൊട്ടി. ആരവങ്ങൾക്കിടയിൽ ആതിഥേയനായി അവർക്കൊപ്പം കൂടിയ ഗവർണർ ഇന്ത്യൻ ടീമിന്റെ വിജയപ്രഖ്യാപനവേളയിൽ ഒരു ഗവർണേഴ്‌സ് സെഞ്ച്വറി ഗ്രൂപ്പിന്റെ സമാരംഭവും ബോസ് പ്രഖ്യാപിച്ചു,

“അതിന് കീഴിൽ ക്രിക്കറ്റിൽ കഴിവുള്ള 100 കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കും. സ്‌കൂൾ അധികൃതർ അവരുടെ കഴിവുകൾ വിലയിരുത്തുകയും ഒരു ഗ്രാൻഡ് ജൂറി അന്തിമ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. രാജ്ഭവൻ പരിശീലകരുമായും പരിശീലന സ്ഥാപനങ്ങളുമായും ഏകോപിപ്പിക്കുകയും സെഞ്ച്വറി ഗ്രൂപ്പിലെ അംഗങ്ങളുടെ പരിചരണം സുഗമമാക്കുകയും ചെയ്യും. കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവൻ കാമ്പസുകളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ ഗവർണർ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചു. സെഞ്ച്വറി ഗ്രൂപ്പിലെ ഓരോരുത്തർക്കും 10,000 രൂപ വീതം അവാർഡും ഫലകവും പ്രശസ്തിപത്രവും നൽകും. ആവശ്യാനുസരണം കൂടുതൽ സഹായങ്ങൾക്കായി ഗവർണറുടെ സെഞ്ച്വറി ഗ്രൂപ്പിലും അവരെ ഉൾപ്പെടുത്തും. സർവ്വകലാശാല വിദ്യാർത്ഥികൾക്കിടയിലും സമാനമായ ഒരു സംരംഭം ആരംഭിക്കും.

സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെ ജന്മദിനം ആഘോഷിക്കാൻ ഗവർണർ ക്രിക്കറ്റ് പ്രേമികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കാണികൾക്ക് ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

“ഇത് വെറും രാജ്ഭവനല്ല, ജനരാജ്ഭവനാണ്. രാജ്ഭവൻ തങ്ങളുടെ രണ്ടാമത്തെ വീടാണെന്ന വികാരം ജനങ്ങളിൽ ഉറപ്പിക്കുക എന്നതാണ് എന്റെ ദൗത്യം,” ബോസ് പറഞ്ഞു.

ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തെയും അതിനവസരമൊരുക്കിയ ബിസിസിഐ യെയും ആനന്ദബോസ് അകമഴിഞ്ഞ് പ്രശംസിച്ചു. കായികമേഖലയിൽ ഭാരതം സുശക്തവും സുരക്ഷിതവുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. “പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത്” എന്ന ആശയം കായികരംഗത്തും പ്രതിഫലിച്ചിരിക്കുന്നു” – ഗവർണർ ബോസ് കൂട്ടിച്ചേർത്തു.

Tags: KolkataCricket World Cupraj bhavanGovernor Ananda Bose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജി രവി ഗാന്ധി
India

മുർഷിദാബാദിൽ സ്ത്രീകളുടെ സംരക്ഷകരായി ബിഎസ്എഫ് മാറി ; കേന്ദ്രസേന എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങൾ രക്ഷപ്പെടില്ലായിരുന്നുവെന്നും ഇരകൾ

അക്രമ ബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും സന്ദർശനം നടത്തുന്ന ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 
India

ഗ്രാമീണർ സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് 

India

മുർഷിദാബാദ് കലാപത്തിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ചത് ഹിന്ദു സ്ത്രീകൾ: ഇരകളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് ദേശീയ വനിത കമ്മിഷൻ സംഘം

India

ബംഗാളിലെ സംഭവങ്ങളെക്കുറിച്ച് ബംഗ്ലാദേശ് തൽകാലം അഭിപ്രായം പറയേണ്ട ; ആദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കു : വിമർശിച്ച് ഇന്ത്യ

India

ബംഗാൾ വ്യാജ പാസ്‌പോർട്ട് തട്ടിപ്പ്: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് പാസ്‌പോർട്ട് നൽകിയ മുഖ്യസൂത്രധാരനെ ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies