ചെമ്പട്ടണിഞ്ഞ് യൂറോപ്പിന്റെ ആകാശം. ധ്രുവ ദീപ്തി പ്രതിഭാസത്തിൽ യൂറോപ്പിലെ ആകാശം കടും ചുവപ്പിൽ ജ്വലിച്ചു. ബൾഗേറിയയിലാണ് ആദ്യം ചുവന്ന ആകാശം പ്രത്യക്ഷപ്പെട്ടത്. ലോകാവസാനമാണെന്ന തരത്തിലുള്ള പ്രചരണങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പിന്നാലെ റഷ്യ, യുക്രൈൻ, സൈബീരിയ, റൊമാനിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലും കണ്ടു. യൂറാൽ പർവത നിരകളിലും ചുവപ്പ് ദൃശ്യമായി. ചുവപ്പിൽ മാത്രമല്ല പച്ച, മജന്ത നിറങ്ങളിലും ചിലയിടങ്ങളിൽ ധ്രുവ ദീപ്തി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പച്ച നിറത്തിലാണ് സാധാരാണ ഈ പ്രതിഭാസം പ്രത്യക്ഷപ്പെടാറുള്ളത്. പിങ്ക് നിറത്തിലും അപൂർവമായി കാണാം. ഇതാദ്യമായാണ് ആകാശം ഈ നിറത്തിൽ വിസ്മയം സൃഷ്ടിച്ചത്. ചിലർ ഈ നിറം മാറ്റത്തെ പേടിയോടെ കാണുന്നുമുണ്ട്.
സൂര്യനിൽ നിന്നു വരുന്ന ഊർജ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ധ്രുവ ദീപതി പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങൾ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചു ഫോട്ടോണുകൾ പുറത്തു വിടുമ്പോഴാണ് ആകാശം ഇത്തരത്തിൽ വർണാഭമാകുന്നത്. സൗര കണികകൾ എത് വാതക തന്മാത്രകളുമായി കൂട്ടിയിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിറ വ്യത്യാസം പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: