ആലുവ: ഇതര മതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അച്ഛന്‍ മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്ത പെണ്‍കുട്ടി മരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ആലങ്ങാട് സ്വദേശിനിയായ 14കാരി മരിച്ചത്. ആന്തരികാവയങ്ങള്‍ തകരാറിലായി മരണാസന്നയായിരുന്നു. ഇന്ന് വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം പിതാവ് മകളെ വിഷം കുടിപ്പിച്ചെന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ തുടങ്ങും. കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടിയെ പിതാവ് വിഷം കുടിപ്പിച്ചത്. പിതാവ് അബീസ് (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക