ന്യൂയോർക്ക്: അമേരിക്കയിൽ ഇസ്രായേൽ അനുകൂല റാലിക്കിടെ ഒരു ജൂത മതവിശ്വാസിയെ ഹമാസ് അനുകൂലി തല്ലിക്കൊന്നു. ലോസ് ആഞ്ചൽസിൽ ഇന്നലെയായിരുന്നു സംഭവം. കാലിഫോർണിയൻ സ്വദേശി പോൾ കെസ്സെലർ ആണ് കൊല്ലപ്പെട്ടതെ പോലിസ് സ്ഥിരീകരിച്ചു.
ഇസ്രായേൽ – ഹമാസ് പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ ഇന്നലെ പാലസ്തീൻ അനുകൂലികളും ഇസ്രായേൽ അനുകൂലികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു പോളിന് നേരെ ആക്രമണം ഉണ്ടായത്. പ്രതിഷേധത്തിൽ പങ്കെടുത്ത ചിലരും പോളും തമ്മിൽ വിഷയവുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ കയ്യിലുണ്ടായിരുന്ന മെഗാഫോൺ ഉപയോഗിച്ച് സംഘത്തിൽ ഒരാൾ പോളിന്റെ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു
65 വയസ്സുകാരനായ പോൾ പരിക്കേറ്റ് നിലത്ത് വീണു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്‌ക്ക് അടിയേറ്റതിനെ തുടർന്ന് അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഞങ്ങളുടെ ഹൃദയം ഇരയുടെ കുടുംബത്തിനൊപ്പമെന്ന് ലോസ് ആഞ്ചൽസിലെ ജൂത ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: