കോട്ടയം: ലോക സംസ്കാരത്തിന് മഹത്വമാര്‍ന്ന സംഭാവനകള്‍ നല്കിയ അസാധാരണ സിദ്ധിവിശേഷങ്ങളുള്ള ആത്മീയതയില്‍ അധിഷ്ഠിമായി ജീവിതം നയിക്കുന്ന ജനതയാണ് വിശ്വകര്മ്മജരെന്നും ഇത് കേവലമൊരു സമുദായമല്ല, സംസ്കാരമാണെന്നും തിരുനെല്‍വേലി കോലാരിനാഥ വിശ്വകര്‍മ്മ അധീനം മഠാധിപതി സ്വാമി ബുദ്ധാത്മാനന്ദ സരസ്വതി.
ഭാരതത്തില്‍ എല്ലായിടത്തുമുള്ള ഏക ഹിന്ദു ജനത വിശ്വകര്മ്മജരാണെന്നും ഈ സമുദായത്തിന്റെ ഇന്നത്തെ അപജയത്തിനു കാരണം അസംഘടിതാവസ്ഥയാണെന്നും അതിനു പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്റെ ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് ബുദ്ധാന്മാനന്ദ സരസ്വതി സ്വാമികള്‍ നേരിട്ട് അംഗത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിഎന്‍എഫ് ഡയറക്ടറും സ്ഥാപകാംഗവുമായ സോമേഷ്കുമാര്‍ ആചാര്യ അധ്യക്ഷനായി.
സംഘടനയുടെ ‘കാഴ്ച്ചപ്പാടും ദൗത്യവും ‘എന്ന വിഷയത്തില്‍ ദേശീയ മുഖ്യസംയോജകന്‍ വി.എസ്. ജയപ്രകാശ് ആചാര്യയും, നിയമാവലി സംബന്ധിച്ച് കെ.ജി. ശിവദാസനും ക്ലാസ്സുകള്‍ നയിച്ചു. വിശ്വകര്‍മ്മ മഹത്വം എന്ന വിഷയത്തില്‍ കോയമ്പത്തൂര്‍ ബ്രഹ്മവിദ്യാപീഠം മുഖ്യാചാര്യന്‍ സ്വാമി ദയാദാസന് സംസാരിച്ചു. വിഎന്‍എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രാജേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍ മുരളീദാസ് സാഗര്‍, എന്‍. ഗോപാലകൃഷ്ണന്, ആര്‍എസ്എം മൂര്‍ത്തി തൂത്തുക്കുടി, ലക്ഷ്മണ് റാവു തെലങ്കാന, മധുസൂദനന് ആചാരി മഹാരാഷ്ട്ര, എം.ആര്. മുരളി, ഗോപാലകൃഷ്ണന് അയര്‍ക്കുന്നം, സതീശ് മീനടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: