തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ആയുര്‍വേദ വിദഗ്ധരെയും പങ്കാളികളെയും പങ്കെടുപ്പിച്ച് കൊണ്ട് അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് (ജിഎഎഫ് 2023) ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. 2000ത്തില്‍ അധികം ശാസ്ത്രീയ പ്രബന്ധങ്ങളുടെ അവതരണം ഔഷധ സസ്യങ്ങള്‍ മുതല്‍ ആരോഗ്യ ആഹാര്‍ വരെ ഉള്‍പ്പെടുന്ന നാഷണല്‍ ആരോഗ്യ ഫെയര്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമാകുമ്പോള്‍ ഭാരതത്തിലെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമായിരിക്കും നടക്കുകയെന്ന് കേന്ദ്രമന്ദ്രി വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായാണ് ജിഎഎഫ് നടക്കുന്നത് ജിഎഎഫില്‍ 2500ലധികം പ്രബന്ധങ്ങളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ഇതില്‍ ആയിരത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങള്‍ക്ക് അംഗീകാരം നല്കി. ക്ഷണിക്കപ്പെട്ട 200ലധികം പ്രമുഖ പ്രഭാഷകരാണ് ജിഎഎഫിലെത്തുന്നത്. യുഎസ്എ, ജര്‍മ്മനി ഇറ്റലി, ലണ്ടന്‍, ലാത്വിയ തുടങ്ങി 25ലധികം പേര് വിവിധ രാജ്യങ്ങളിള്‍ നിന്നും എത്തുന്ന വിദഗ്ദ്ധരാണ്. ഡീജനറേറ്റീവ്, ന്യൂറോളജിക്കല്‍ രോഗങ്ങള്‍, മരുന്നുകളുടെ ഉത്പാദനവും വികസനവും, ആയുര്‍വേദത്തിലെ പുതിയ പ്രവണതകള്‍, പരിസ്ഥിതി ആയുര്‍വേദം, ഓങ്കോളജിയിലെ സംയോജിത ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുന്ന 13 പ്ലീനറി സെഷനുകള്‍ ജിഎഎഫില്‍ നടക്കും.
മൃഗായുര്‍വേദ, വൃക്ഷായുര്‍വേദ, ആയുര്‍വേദ ജീവശാസ്ത്രം എന്നീ വിഷയങ്ങളിലും സെമിനാര്‍ സെഷനുകള്‍ നടക്കും. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി സഹകരിച്ച് നടക്കുന്ന എന്‍സിഐഎസ്എം വിദ്യാര്‍ത്ഥി സംവാദ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് രാജ്യങ്ങളുടെയും വിജ്ഞാനത്തിന്റെയും സംഗമമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് കോണ്‍ക്ലേവും നടത്തും.
ബിടുബി മീറ്റുകൂടിയാകും ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ ബയേഴ്സിനെയും സെല്ലേഴ്സിനെയും അണിനിരത്തുന്ന ബിടുബി മീറ്റുകൂടിയാകും തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്.
രാജ്യത്തുടനീളമുള്ള ആയുര്‍വേദ ബിസിനസുകള്‍, സംഘടനകള്‍, ആയുഷ് കോളജുകള്‍, തുടങ്ങിയവ ഉള്‍പ്പെടുന്ന 500 സ്റ്റാളുകള്‍ ആരോഗ്യ എക്സ്പോയുടെ ഭാഗമായി ഉണ്ടാകും.
പോഷകാഹാര വിദഗ്ധര്‍ തയാറാക്കിയ ‘ആയുര്‍വേദ ആഹാര്‍, ചരകസംഹിതയില്‍ വിവരിച്ചിട്ടുള്ള ഔഷധസസ്യങ്ങള്‍, അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍, വീട്ടുവൈദ്യങ്ങള്ക്കും വിവിധ രോഗാവസ്ഥകള്‍ക്കും ഉപയോഗിക്കുന്ന ഔഷധസസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം ഗ്ലോബര്‍ മീറ്റിന്റെ ഭാഗമായി ഉണ്ടാകും. കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എഎംഎഐ, എഎംഎംഒഐ, എഎച്ച്എംഎ, കെഐഎസ്എംഎ, എഡിഎംഎ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വൈദ്യരത്നം, സോമതീരം, ഭാരത് പെട്രോളിയം എന്നിവരും സഹകരിക്കുന്നുണ്ട്.
വര്‍ക്കിങ് ചെയര്മാന് ഡോ.ജി.ജി.ഗംഗാധരന്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി. സുരേഷ്കുമാര്‍, ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡോ.വി.ജി. ഉദയകുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.വിഷ്ണുനമ്പൂതിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: