ടെഹ്‌റാന്‍: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനര്‍ഹയായ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദി ജയിലില്‍ നിരാഹാര സത്യഗ്രഹമാരംഭിച്ചു. ജയിലില്‍ നര്‍ഗസുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് വൈദ്യ പരിചരണം പരിമിതപ്പെടുത്തിയതിലും രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന ഇസ്ലാമിക് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചുമാണ് സത്യഗ്രഹമാരംഭിച്ചത്.
നര്‍ഗസിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. നര്‍ഗസിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. മുടി പൂര്‍ണമായും മറച്ച് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ മതപോലീസ് മര്‍ദിച്ചു കൊന്ന കുര്‍ദിഷ് യുവതി മഹ്‌സ അമിനിക്കുവേണ്ടി തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് നര്‍ഗസ് ടെഹ്‌റാനിലെ ജയിലിലായത്. ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര പ്രഖ്യാപനമുണ്ടായപ്പോഴും ഇവര്‍ തടവറയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: