നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങളും രംഗത്തുവന്നിരുന്നു. അമിതാഭ് ബച്ചൻ വീഡിയോ റീപോസ്റ്റ് ചെയ്യുകയും “അതെ ഇത് നിയമപരമായ ശക്തമായ കേസാണ്” എന്ന് പറഞ്ഞു.
സംഭവത്തിൽ പ്രതികരിച്ച് രശ്മിക മന്ദാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവം തീർത്തും വേദനാജനകമാണെന്നും ഒപ്പം നിന്നവർക്ക് നന്ദി പറയുന്നുവെന്നും രശ്മിക എക്‌സിൽ കുറിച്ചു.
രശ്മികയുടെ വാക്കുകൾ ഇങ്ങനെ ‘ എന്റേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീർത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തർക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്.
ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും എത്തിയിരുന്നു. വ്യാജ വിവരങ്ങൾക്കെതിരെ പോരാടാനുള്ള നിയമപരമായ ബാദ്ധ്യത സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്റർനെറ്റ്ഉ പയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കൾ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണ്. റിപ്പോർട്ട് ചെയ്തതിന് ശേഷം36 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കിൽ റൂൾ 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിയും വരുമെന്നും മന്ത്രി പറഞ്ഞു.
information https://t.co/WHk5rxsNYj
— Amitabh Bachchan (@SrBachchan) November 5, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: