‘എന്റെ കാര്യത്തിൽ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്, ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞ ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്. ഞാനൊരു സർജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക എന്നതൊന്നും അത്ര എളുപ്പമുള്ള പണിയല്ല.
ഹണിയുടെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും ഉയർന്നിരുന്നു. തനിക്കെതിരായ പ്രചാരണത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഹണി റോസ്. താൻ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നമെന്ന് ഇന്ന് തനിക്കറിയാമെന്ന് ഹണി റോസ് പറയുന്നു.
തന്റെ പരിമിധികളെ കുറിച്ചും അതിനെ മറികടക്കാനുള്ള ശ്രമത്തെ കുറിച്ചുമാണ് ഹണി റോസ് പറയുന്നത്. ആത്മവിശ്വാസം പെട്ടന്ന് ഇല്ലാതാകുന്ന ഒരാളാണ് താനെന്നും എന്നാൽ അത് പരിഹരിച്ച് മുന്നോട്ട് പോകാനും തനിക്ക് പറ്റുമെന്ന് ഹണി റോസ് പറയുന്നു. സ്വയം ബൂസ്റ്റ് ചെയ്യാറുണ്ടെന്നും പലപ്പോഴും നോ പറയാൻ പോലും ബുദ്ധിമുട്ടാറുണ്ടെന്നും താരം വ്യക്തമാക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസിന്റെ പ്രതികരണം.
സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും ഫോളോ ചെയ്യും. സൗന്ദര്യത്തിന്റെ രഹസ്യമൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. പെട്ടന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ആളാണ് ഞാൻ. പക്ഷെ അത് പരിഹരിച്ച് മുന്നോട്ട് പോകാനും എനിക്ക് പറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: