Categories: Kerala

സുരേഷ് ഗോപിയോട് ചോദിക്കേണ്ടാത്ത ചോദ്യമാണ് മാധ്യമപ്രവര്‍ത്തക ചോദിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം

Published by

തിരുവനന്തപുരം: റിപ്പോര്‍ട്ടല്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തക തൃശൂരില്‍ ഗരുഡന്‍ സിനിമയുടെ സ്ക്രീനിങ്ങിനെത്തിയ സുരേഷ് ഗോപിയോട് ചോദിക്കേണ്ട ചോദ്യമല്ല ചോദിച്ചതെന്ന അഭിപ്രായം സമൂമാധ്യമങ്ങളില്‍ ശക്തമാകുന്നു.

സുരേഷ് ഗോപിയും മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടായ സംഭാഷണം ഇതാണ്:
ഗരുഡന്‍ സിനിമയുടെ സ്ക്രീനിങ്ങിന് ഗിരിജ തിയറ്ററില്‍ എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു.

സുരേഷ് ഗോപി: ‘ആരും ബോഡി ടച്ച് ചെയ്യരുത്. അടുത്തോട്ട് വരരുത്. ഇവരെയൊക്കെ കാണുമ്പഴേ പേടിയാ…’

റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക: ‘താങ്കളെപ്പോലെ എല്ലാവരും ബഹുമാനിക്കുന്ന ഒരാള്‍ ചെയ്ത തെറ്റിനെ ന്യായീകരിച്ച് നടക്കുകയല്ല വേണ്ടത്. എല്ലായിടത്തും ‘എന്നെ തൊടല്ലേ മാറിനില്‍ക്കൂ’ എന്ന് പറയല്ല വേണ്ടത്.’

സുരേഷ് ഗോപി: ‘ആണോ?’

റിപ്പോര്‍ട്ടര്‍: ‘സര്‍, ഞാനുമൊരു സ്ത്രീയാണു. എനിക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും’

സുരേഷ് ഗോപി: ‘ആണോ?

റിപ്പോര്‍ട്ടര്‍: ‘ഒരു സ്ത്രീയുടെ തോളില്‍ കൈവച്ച് ബുദ്ധിമുട്ട് പറഞ്ഞാല്‍, കുറ്റം സമ്മതിച്ച് മാപ്പ് പറയുകയാണു വേണ്ടത്’

സുരേഷ് ഗോപി: ‘മാപ്പ് പറഞ്ഞല്ലോ!’

റിപ്പോര്‍ട്ടര്‍: ‘ഇല്ലല്ലോ, അതിന്റെ പേരില്‍ ന്യായീകരിക്കുകയല്ലെ ചെയ്തത്.’

സുരേഷ് ഗോപി: ‘അതെന്റെ റൈറ്റ്…! ആളാവാന്‍ വരരുത്… (വീണ്ടും ഉച്ചത്തില്‍) ആളാവാന്‍ വരരുത്…!’

റിപ്പോര്‍ട്ടര്‍: ‘ആളാവാന്‍ വരുന്നതല്ല…’

സുരേഷ് ഗോപി: ‘കോടതിയാണത് നോക്കുന്നത്. അതൊക്കെ കോടതി നോക്കിക്കോളും’
റിപ്പോര്‍ട്ടര്‍: ‘എന്ത് കോടതിയായാലും….’

സുരേഷ് ഗോപി: ‘ങേ.. എന്ത് കോടതി എന്നോ?… എല്ലാവരും ശ്രദ്ധിക്കുക. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധി വന്ന് ‘എന്ത് കോടതി’ എന്നാണു ചോദിക്കുന്നത്. Do you want me to continue or not?

സുരേഷ് ഗോപി: ‘Then tell her to move back (എങ്കില്‍ അവളോട് ഇവിടുന്ന് മാറാന്‍ പറ’)

റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തക പിന്‍വാങ്ങുന്നു.

സുരേഷ് ഗോപി: ‘അവര്‍ക്ക് വേറെ സൂക്കേടാ… അവരുടെ രാഷ്‌ട്രീയം അന്വേഷിച്ചാല്‍ കാര്യം മനസ്സിലാകും’

ഇക്കാര്യത്തില്‍ ആ സാഹചര്യത്തിന് ചേരാത്ത രാഷ്‌ട്രീയ ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയെ നേരിട്ടത് ശരിയായില്ല എന്ന അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ട്. അതുകൊണ്ടാണ് ഈ കുട്ടിയെ മാറാന്‍ പറ എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ അതില്‍ ഇടപെടാതിരുന്നത്. അതുകൊണ്ട് തന്നെ ആ മാധ്യമപ്രവര്‍ത്തകയ്‌ക്ക് മാറി നില്‍ക്കേണ്ടി വന്നു. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച തുടരുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക