ഇസ്ലാമബാദ് : തുടര്‍ച്ചയായി വിജയം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് പാകിസ്ഥാന് മുന്‍ താരം ഹസന് റാസ. ഇന്ത്യ ഡിആര്‍എസില്‍ കൃത്രിമത്വം കാണിക്കുകയാണെന്ന് ഹസന് റാസ ആരോപിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ വമ്പന്‍ വിജയം നേടിയതിന് പിന്നാലെ പാകിസ്ഥാനില്‍ നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് ഹസന് റാസയുടെ വിചിത്രമായ ആരോപണം. നേരത്തെയും ഇന്ത്യക്കെതിരെ ഹസന് റാസ രംഗത്തുവന്നിരുന്നു. ലങ്കക്കെതിരായ ഇന്ത്യ ജയം നേടിയതിന് പിന്നാലെയായിരുന്നു ഹസന് റാസയുടെ ആദ്യ ആരോപണം.
ഇന്ത്യന്‍ ബൗളര്‍മാര്‍ എറിയുന്നത് വ്യത്യസ്ത പന്തിലാകുമോ എന്ന സംശയവും ഹസന് റാസ പ്രകടിപ്പിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന സീമും സ്വിംഗും അപാരമാണ്.
ഐസിസിയാണോ ബിസിസിഐ ആണോ അമ്പയര്‍മാരാണോ ഇന്ത്യയെ സഹായിക്കുന്നതെന്ന് വ്യക്തമല്ലെന്നും ഹസന് റാസ പറഞ്ഞു. അധിക കോട്ടിംഗ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യന്‍ ഇന്നിംഗ്സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടോയെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: