ഇസ്ലാമാബാദ്: ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറും 2018-ൽ ഇന്ത്യൻ സൈനിക ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഖവാജ് ഷാഹിദ് എന്ന മിയ മുജാഹിദിനെ അജ്ഞാതരായ അക്രമികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശനിയാഴ്ചയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ വാർത്ത ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കശ്മീരിൽ ആയിരുന്നു സംഭവം.
തലയറുത്ത നിലയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ കാണാതായ ഖവാജിന്റെ മൃതദേഹം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാളെ കാണാതെ ആയത്. ആയുധ ധാരികൾ ആയ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു വിവരം.
2018 ൽ ജമ്മു കശ്മീരിലെ സുൻജുവാനിലെ ക്യാമ്പിൽ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ആറ് ജവാന്മാരുമാണ് വീരമൃത്യുവരിച്ചത്. അതേസമയം പാക്കിസ്ഥാനിൽ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 18ാമത്തെ ഭീകരൻ ആണ് ഖവാജ്. കഴിഞ്ഞ മാസം ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ദൗദ് മാലികിനെയും അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: