ടെല്‍അവീവ്: ഹമാസിനെ ഇല്ലാതാക്കാനുള്ള പോരാട്ടത്തില്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ അണുബോംബ് വര്‍ഷിക്കാന്‍ സാധ്യയുണ്ടെന്ന് പറഞ്ഞ മന്ത്രിയെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സസ്പെന്‍ഡ് ചെയ്തു. ഇസ്രായേല്‍ മന്ത്രിസഭയിലെ അംഗവും തീവ്ര വലതുപക്ഷ നേതാവുമായ അമിഹായ് എലിയാഹുവാണ് സസ്പെന്‍ഷനിലായത്.
റേഡിയോ കോല് ബെറാമയ്ക്കു നല്കിയ അഭിമുഖത്തിലായിരുന്നു എലിയാഹുവിന്റെ പരാമര്‍ശം. എന്നാല്‍ ഇതില്‍ ഒരു യാഥാര്‍ത്ഥ്യവുമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ അനുസരിച്ചാണ് ഗാസയിലെ ഇസ്രായേലിന്റെ നീക്കം. വിജയം കൈവരിക്കും വരെ അതുതന്നെ തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. പാലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: