Categories: Ernakulam

മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published by

വൈപ്പിന്‍ (കൊച്ചി): മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മുനമ്പത്ത് നിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

സില്‍വര്‍ സ്റ്റാര്‍ ബോട്ടിലെ തൊഴിലാളികള്‍ മീന്‍പിടിച്ചതിനുശേഷം വിശ്രമിക്കുന്ന സമയത്ത് പിന്നില്‍ നിന്നെത്തിയ നൂറിന്‍മോള്‍ ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങുകയായിരുന്നു. ബോട്ടില്‍ ജോസ് ആന്റണി ഉള്‍പ്പെടെ 8 പേരാണ് ഉണ്ടായിരുന്നത്. മറ്റ് ഏഴുപേരേയും നൂറിന്‍മോള്‍ ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍. കോസ്റ്റല്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by