തിരുവനന്തപുരം: വിനോദസഞ്ചാരത്തിനായി എല്ലാ മേഖലയെയും പരിഗണിച്ചുള്ള ‘മിഷന് 2030’ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഡ്രൈ ഡേ, സംസ്ഥാനത്തിന്റെ ജിഡിപിയില്‍ ടൂറിസത്തിന്റെ സംഭാവന, നിലവിലെ 12 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നയങ്ങളും നിര്‍ദേശങ്ങളും മാസ്റ്റര്‍പ്ലാന്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കുന്നത് തദ്ദേശ വകുപ്പുമായടക്കം ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളത്തിലെ വിനോദസഞ്ചാര മേഖല’ എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം വന്‍തോതില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചാലിയാര്‍ നദിക്ക് കുറുകെ നവീകരിച്ച 132 വര്‍ഷം പഴക്കമുള്ള ഫറോക്ക് പാലം ഡിസൈന്‍ പോളിസിക്ക് അനുസൃതമായി 2024ല്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കും. ആലുവയില്‍ മറ്റൊരു പാലത്തിന്റെ പണി 2024ല്‍ ആരംഭിക്കും. പൊതുസ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വിപുലമായ സാധ്യതയാണുള്ളതെന്ന് റെസ്പോണ്സിബിള് ടൂറിസത്തിന്റെ ഡബ്ല്യുടിഎം ഉപദേഷ്ടാവ് ഹരോള്‍ഡ് ഗുഡ്വിന് പറഞ്ഞു.
കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ്. പ്രേംകൃഷ്ണന്‍, കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് മാധവ്, ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍, സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്, കെടിഎം മുന്‍ പ്രസിഡന്റ് ബേബി മാത്യു, മഡ്ഡി ബൂട്ട്സ് എംഡി പ്രദീപ് മൂര്‍ത്തി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.എം. വാര്യര്‍, പൈതൃകം ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എംഡി സജീവ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: