നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജുലായ് മുതല്‍ സെപ്തംബര്‍ വരെ) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം. 14,330 കോടിയാണ് ലാഭം. ലാഭത്തിലെ വളര്‍ച്ച എട്ട് ശതമാനത്തോളമാണ്.
സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ലാഭമായിരുന്നു ഇത്. അറ്റ പലിസ ആദായം 39,500 കോടിയായി. ഇക്കാര്യത്തില്‍ 12.3 ശതമാനമാണ് വര്‍ധന.
കിട്ടാക്കടത്തിന്റെ കാര്യത്തിലും ആശ്വാസമുണ്ട്. അത് നേരത്തെയുണ്ടായിരുന്ന 3.52 ശതമാനത്തില്‍ നിന്നും 2.55 ശതമാനമായി കുറഞ്ഞു. കാപിറ്റല്‍ അഡിക്വസി റേഷ്യോ 77 ബിപിഎസ് വര്‍ധിച്ചതും നല്ല കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: