സുരേഷ് ഗോപിയെ എറണാകുളത്തെ പരിപാടി സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കമിട്ടിരുന്നതായി ക്രൈം ന്യൂസ് റിപ്പോര്‍ട്ട്. ഇതിനായി കോഴിക്കോട് നിന്നും പൊലീസ് സംഘം ആലുവയില്‍ എത്തിയെന്നും പറയുന്നു. പിന്നീട് എസ് പി തന്നെ ഈ സംഘത്തെ തിരിച്ചുവിളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്താല്‍ അദ്ദേഹത്തിന് അനുകൂലമായി സംസ്ഥാനവ്യാപകമായി അക്രമാസക്ത സമരമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി പറയുന്നു. അറസ്റ്റ് ചെയ്താല്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ സഹതാപതരംഗം ഇനിയും വര്‍ധിക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പക്ഷെ സുരേഷ് ഗോപിയുടെ ജനപ്രീതി സര്‍ക്കാരിന് തലവേദനയാകുമെന്ന ഭയം മൂലം സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്തിരിയുകയായിരുന്നു എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. നടന് മമ്മൂട്ടി സുരേഷ് ഗോപിയെ അനുകൂലിച്ച് സംസാരിച്ചതും സര്‍ക്കാരിന് മനംമാറ്റമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: