തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ രാത്രികാല വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കും. ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് വ്യക്തമാക്കി. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിലൂടെയാണ് കേരള ഹൈക്കോടതി രാത്രികാല വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: