ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ശൃംഖലയായ അജിയോ. ഇന്ത്യന്‍ ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തും വിധത്തിലുള്ള ഉ2ഇ പ്ലാറ്റ്ഫോം പുറത്തിറക്കിയതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ അജിയോ?ഗ്രാമിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
അജിയോ ആപ്പിനുള്ളിലെ സ്റ്റോറുകള്‍ മാറുന്നതിലൂടെ പ്ലാറ്റ്ഫോം എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. രാജ്യത്തെ 100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ അജിയോഗ്രാമിന് കഴിയുമെന്ന് അജിയോയുടെ സിഐഒ വിനീത് നായര്‍ പറഞ്ഞു. സംരംഭങ്ങളെയും ആഭ്യന്തര ബ്രാന്‍ഡുകളെയും പ്രോത്സാഹിപ്പിക്കുകയും അവയ്ക്കൊരു കുടയായി പ്രവര്‍ത്തിക്കാനും ആപ്പിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ഓടെ 200 ആഭ്യന്തര ഫാഷന്‍ ബ്രാന്‍ഡുകളെ നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. അര്‍ബന്‍ മങ്കി, സൂപ്പര്വെക്ക്, ക്വിര്ക്സ്മിത്ത്, കെആര്‍ഇ ലൈഫ്, ക്രീച്ചേഴ്സ് ഓഫ് ഹാബിറ്റ്, സെസില്‍, ട്രൂസര്, ഫാന്സിപാന്റ്സ്, മിഡ്നൈറ്റ് ഏഞ്ചല്‍സ് ബൈ പിസി, മോങ്ക്സ് ഓഫ് മെത്തേഡ്, ക്രാഫ്റ്റ്സ് ആന്‍ഡ് ഗ്ലോറി തുടങ്ങിയ ബ്രാന്‍ഡുകള്‍ നിലവില്‍ പ്ലാറ്റ്ഫോമില്‍ പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: