ലണ്ടന്‍: നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതേ സമയം പലപ്പോഴും ഈ ചട്ടക്കൂട് എഐ മേഖലയിലെ നവീകരണത്തേക്കാള്‍ വളരെ പിന്നിലായിപ്പോയെന്നും അതിന് ലോകം വലിയ വില കൊടുക്കേണ്ടിവന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടിയന്തരപ്രാധാന്യത്തോടെ പ്രായോഗികമായ ചട്ടക്കൂടുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ പരത്താനുള്ള എഐയുടെ കഴിവ്, യൂസര്‍ക്ക് സംഭവിക്കുന്ന പല തരത്തിലുള്ള ഹാനികള്‍, ഓണ്‍ലൈനില്‍ പ്രകടിപ്പിക്കപ്പെടുന്ന അക്രമാസക്തമായ പെരുമാറ്റ രീതികള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായതിന് കാരണം ഫലപ്രദമായ നിയന്ത്രണചട്ടക്കൂടുകള്‍ ഉണ്ടാക്കാത്തതാണ്. പലപ്പോഴും അതിന്റെ പ്രധാന്യം എല്ലാവരും അവഗണിക്കുകയായിരുന്നു. അതിന് എല്ലാവരും വലിയ വില നല്കിക്കൊണ്ടിരിക്കുകയാണ്. ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവരും എഐ രംഗത്തെ ആഗോള പങ്കാളിത്തം ഉള്ള രാജ്യങ്ങളും ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടിയില്‍ നിയന്ത്രണച്ചട്ടക്കൂട് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടത്തും. പിന്നീട് കൊറിയയില്‍ നടക്കാന്‍ പോകുന്ന എഐഉച്ചകോടിയില്‍ പ്രായോഗികമായ ഒരു നിയന്ത്രണച്ചട്ടക്കൂട് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുകെ, ചൈന, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന് തുടങ്ങി 29 രാജ്യങ്ങള്‍ ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു.
നിര്‍മ്മതി ബുദ്ധി ചരിത്രത്തിലെ വിനാശകരമായ ശക്തിയെന്ന് യുകെയിലെ ബ്ലെച്ലി പ്രഖ്യാപനം
ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തിയാണ് നിര്‍മ്മതി ബുദ്ധിയെന്ന് ഋഷി സുനകും ടെസ് ല സിഇഒ ഇലോണ്‍ മസ്കും. ബ്രിട്ടനിലെ ബ്ലെച് ലിയില്‍ നിര്‍മ്മിത ബുദ്ധി സുരക്ഷാ ഉച്ചകോടിയിലാണ് ഇരുവരും ഈ പ്രസ്താന നടത്തിയത്.
നിര്‍മ്മിതബുദ്ധി ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ശക്തിതന്നെ. പക്ഷെ അത് മോശമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. – ഇലോണ്‍ മസ്ക് പറഞ്ഞു.
സൂപ്പര്‍ ഇന്റലിജന്‍സ് മനുഷ്യജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. വ്യോമയാനം, കാറുകള്‍ എന്നീ വ്യവസായങ്ങളിലും നിര്‍മ്മിതബുദ്ധിയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നു. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐ കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഇലോണ്‍ മസ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: