ന്യൂദൽഹി: അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് സൈന്യം വിന്യസിക്കുക. 2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താകും ഇവ വിന്യസിക്കുന്നതെന്നാണ് വിവരം.
സ്റ്റിംഗർ എയർ-ടു-എയർ മിസൈലുകൾ, ഹെൽഫയർ ലോംഗ്ബോ എയർ-ടു ഗ്രൗണ്ട് മിസൈലുകൾ, തോക്കുകൾ, റോക്കറ്റുകൾ എന്നിവ കൊണ്ടാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ സജ്ജമാക്കിയിരിക്കുന്നത്. അമേരിക്കൻ ട്വിൻ -ടർബോഷാഫ്റ്റ് ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ. 2020 ഫെബ്രുവരിയിലാണ് 5,691 കോടി രൂപയുടെ കരാർ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുക. 2015-ൽ ഒപ്പുവെച്ച 13,952 കോടി രൂപ.ുടെ പദ്ധതി പ്രകാരം ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതുവരെ 22 യുദ്ധവിമാനങ്ങൾ ലഭിച്ചിട്ടുണ്ട്.
വ്യോമക്രാമണത്തെ നേരിടാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് കഴിയും. വളരെ ദൂരയുള്ള ശത്രുവിനെ കണ്ടെത്താൻ അപ്പാച്ചെയ്‌ക്കുള്ള കഴിവ് അപാരമാണ്. വായുവിലും ഭൂമിയിലും ഒരേ രീതിയിൽ പ്രതിരോധം തീർക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും. പ്രതികൂല കാലാവസ്ഥയിലും രാത്രിയിലുമൊക്കെ പ്രവർത്തിക്കാനാകും. 360 ഡിഗ്രിയിൽ കറങ്ങുന്ന ഫയർ കൺട്രോൾ റഡാറും ലക്ഷ്യം കണ്ടെത്തുന്നതിനും രാത്രി കാഴ്ച നൽകാനുമായി ഹെലികോപ്റ്റിന്റെ മുൻവശത്തായി സെൻസർ സ്യൂട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: