മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ ത്രൈമാസകാലഘട്ടത്തില്‍ വന്‍ ലാഭം കൊയ്ത് രണ്ട് അദാനി കമ്പനികള്‍. അദാനി ഗ്രീന്‍, അദാനി പവര്‍ എന്നീ കമ്പനികളാണ് വന്‍നേട്ടം രേഖപ്പെടുത്തിയത്.
അദാനി ഗ്രീന്റെ നികുതി കഴിഞ്ഞുള്ള ലാഭത്തില്‍ 2.5 മടങ്ങ് വര്‍ധന ഉണ്ടായി. ഇത് ഏകദേശം 372 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വര്‍ഷത്തെ വരുമാനത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി അത് 2220 കോട രൂപയാണ്. മറ്റുവരമാനമാണ് അറ്റലാഭ വര്‍ധനയ്ക്ക് കാരണമായത്. അത് ഇക്കുറി 359 കോടി രൂപയാണ്. പ്രവര്‍ത്തന ശേഷിയില്‍ 24 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അതിപ്പോള്‍ 8316 മെഗാവാട്ടായി മാറി സൗരോര്‍ജ്ജം-കാറ്റ് എന്നിവയില്‍ നിന്നം സംയുക്തമായി ലഭിക്കുന്ന വൈദ്യുതിയില്‍ 1,150 മെഗാവാട്ടിന്റെയും സൗരോര്‍ജ്ജത്തില്‍ നിന്നു മാത്രം 212 മെഗാവാട്ടിന്റെയും കാറ്റില്‍ നിന്നു മാത്രമുള്ള വൈദ്യുതിയില്‍ 230 മെഗാവാട്ടിന്റെയും വര്‍ധനയുണ്ടായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ ഉല്പാദന കമ്പനിയായി അദാനി ഗ്രീന്‍ മാറി. വിറ്റവരവില്‍ 78 ശതമാനം വര്‍ധനവുണ്ടായി. ഇതിന് കാരണം കാറ്റ്, സൗരോര്‍ജ്ജം, കാറ്റ്-സൗരോര്‍ജ്ജ സംയോജിത ഊര്‍ജ്ജം എന്നീ രംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ ഉല്പാദനമാണ്.
അദാനി പവറിന്റെ സംയോജിത ലാഭത്തില്‍ ഒമ്പത് മടങ്ങ് വര്‍ധനവുണ്ടായി. അത് 6594 കോടിയായി ഉയര്‍ന്നു. ഒറ്റത്തവണ വരുമാനത്തിലുണ്ടായ വര്‍ധനവും നികുതി വരുമാനം കുറഞ്ഞതുമാണ് കാരണം. നികുതി കഴിഞ്ഞുള്ള സംയോജിത ലാഭത്തിലും ജൂലായ്-സെപത്ംബര്‍ കാലഘട്ടത്തില്‍ 848 ശതമാനം വര്‍ധനവുണ്ടായി. നേരത്തെ ഇക്കാലയളവില്‍ 696 കോടി ഉണ്ടായിരുന്ന ലാഭം 6594 കോടിയായി. കമ്പനിയുടെ മൊത്തവരുമാനം 61 ശതമാനം വര്‍ധിച്ച് 12155 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് വെറും 7534 കോടി രൂപ മാത്രമായിരുന്നു. കല്‍ക്കരി ഇറക്കുമതി ച്ചെലവ് കുറഞ്ഞതും കമ്പനിയ്ക്ക് ഗുണകരമായി ഭവിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ വിപണിയിലുള്ള അവസരങ്ങള്‍ വളരുന്നതിനാല്‍ മുന്‍നിരയിലുള്ള സ്വകാര്യ ഊര്ജ്ജോല്പാദന കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ സംഭാവന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്തതായി അദാനി പവര്‍ സിഇഒ എസ്.ബി. ഖൈയാലിയ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ ഊര്ജ്ജോല്പാദന കമ്പനിയാണ് അദാനി പവര്‍. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, രാജസ്ഥാന്, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളായി ഏട്ട് തെര്‍മല്‍ പവര്‍ സ്റ്റേഷനുകളാണ് ഉള്ളത്. 15,210 മെഗാവാട്ടാണ് കപ്പാസിറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: