ടെല്‍അവീവ്: ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ഗാസ വളഞ്ഞ ഇസ്രായേലിനോട് അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന. അതേസമയം അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
ഇപ്പോള്‍ വെടിനിര്‍ത്തുന്നത് ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്ന് പ്രതികരിച്ചു. നിരവധി ഇസ്രായേല്‍ ജനതയെ ഹമാസ് ഇപ്പോഴും ബന്ദിയാക്കി വച്ചിട്ടുണ്ട്. ആദ്യം അവരെ വിട്ടയക്കട്ടെ എന്നിട്ട് വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
അതേസമയം ഭീകരപ്രവര്‍ത്തനങ്ങളും വെല്ലുവിളികളും ഇപ്പോഴും ഹമാസ് തുടരുകയാണ്. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.
ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. ഗാസയില്‍ പ്രവേശിക്കുന്ന ഇസ്രായേലി സൈനികര്‍ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞത്. ഇത്തരത്തിലുള്ള ഭീകരതയെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് രാജ്യങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: