തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ്. ഇന്നലെ രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പന്തീരടി പൂജയ്ക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്.
താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയ ശേഷമാണ് മടങ്ങിയത്. 80 കിലോഗ്രാം താമരപ്പൂവാണ് തുലാഭാരം തൂക്കുന്നതിനായി ഉപയോഗിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ഇത്. കർമ്മലാഭം, ആയുസ്സ്, ആത്മബലം എന്നീ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഭക്തർ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: