ടെൽ അവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ച ഭാരതത്തിന് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്‌സിലൂടെയാണ് നന്ദി അറിയിച്ചത്. ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന പോരാട്ടത്തിന് പിന്തുണയറിയിച്ചിരുന്നു. ഇതിനാണ് ഇസ്രായേൽ നന്ദി അറിയിച്ചത്.
ഹമാസിനെതിരായ യുദ്ധത്തിന് നിങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി. ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്‌ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധമാണെന്നായിരുന്നു കോഹന്റെ ട്വീറ്റ്. ജയശങ്കർ ശനിയാഴ്ച ഇസ്രായേൽ ഐ കൗണ്ടർ എലി കോഹനുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ‘ഭീകരതയെ നേരിടാനും അന്താരാഷ്‌ട്ര മാനുഷിക നിയമം പാലിക്കാനും ദ്വിരാഷ്‌ട്ര പരിഹാരത്തിനും’ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
ഗാസയിലെ നിലവിലെ സാഹചര്യവും സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനായുള്ള സാധ്യതകളെപ്പറ്റിയുള്ള ചർച്ചയും നടന്നു. ഇസ്രയേൽ – ഹമാസ് യുദ്ധം ആഗോളതലത്തിൽ സാമ്പത്തിക പ്രത്യാഘാതം വരുത്തിവച്ചേക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു. ഭീകരവാദം പടരാനുള്ള സാദ്ധ്യതയും തള്ളാനാവില്ല. യുക്രെയിൻ യുദ്ധം ആ മേഖലയ്‌ക്ക് പുറത്തും പ്രത്യാഘാതമുണ്ടാക്കി. പശ്ചിമേഷ്യയിൽ പ്രാദേശിക ശക്തികൾ പ്രബലരാണ്. വൻശക്തികളെ ആ മേഖലയിൽ ചുവടുറപ്പിക്കാൻ അവർ അനുവദിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: