ഹരിയേട്ടന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട അഭിമുഖം ‘കേസരി’ക്കാണ് അനുവദിച്ചത്. ആറുപകലുകള്‍ നീണ്ട അഭിമുഖത്തിനൊടുവില്‍ ഞങ്ങളോടൊപ്പം കോഴിക്കോട് കടപ്പുറത്ത് ഒരു സായാഹ്നം ചെലവഴിച്ചു. ഹോട്ടലുകളില്‍ കയറാത്ത ഹരിയേട്ടന്‍ ശരത് കുര്യാടിക്കും എനിക്കും ഒപ്പം ഹോട്ടലില്‍ കയറി ആഹാരം കഴിച്ചു. തന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ താല്‍പര്യമില്ലാത്ത ഹരിയേട്ടന്‍ എന്റെ ക്യാമറയ്‌ക്കു മുന്നില്‍ പറഞ്ഞതു പ്രകാരം നിന്നു. എല്ലാം ബോധപൂര്‍വ്വമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. ഇനിയുള്ള പകലുകളില്‍ ഈ സൂര്യനില്ല എന്നോര്‍ക്കുമ്പോള്‍ മനസ്സ് ദുഃഖഭരിതമാവുന്നു.
(കേസരി വാരിക മുഖ്യ പത്രാധിപരാണ് ലേഖകന്‍)
















