ചേര്‍ത്തല: ആര്‍ക്കും ആരെയും ബോംബുവച്ചു കൊല്ലാന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. എന്‍ഡിഎ സംസ്ഥാനതല നേതൃശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികളെ പിന്തുണയ്‌ക്കാന്‍ ഇടതുവലതു മുന്നണികള്‍ മത്സരമാണ്. ഭീകരവാദ രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്മാരായി ഇരുപക്ഷവും മാറിയെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുവാങ്ങാന്‍ പോലും ഗതിയില്ലാതെ വലയുന്നവര്‍ക്കു മുന്നില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സെല്‍ഫിയെടുത്തു മുഖ്യമന്ത്രി വിലസുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ക്ഷേമപെന്‍ഷന്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്കു കമലഹാസന്റെ പ്രസംഗം കേള്‍പ്പിച്ച് ആശ്വസിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റമുന്നണിയായി മാറിയിട്ടുണ്ട്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസും നയിച്ചു. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ്, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ. പദ്മകുമാര്‍, രാഷ്‌ട്രീയ ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിയാസ്, ലോക ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്് ബി.വി. രാജേന്ദ്രന്‍, ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി. കെ. ജാനു, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. സുധീര്‍, അഡ്വ. ജോര്‍ജ് കുര്യന്‍, ബിഡിജെഎസ് നേതാവ് അരയക്കണ്ടി സന്തോഷ്, അനിരുദ്ധ കാര്‍ത്തികേയന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: