Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിടമുറ ഡ്യൂട്ടി: മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കാതെ ദേവസ്വം ബോര്‍ഡ്

വിനീത വേണാട്ട് by വിനീത വേണാട്ട്
Nov 5, 2023, 01:02 am IST
in Kerala

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ രാത്രികാല സുരക്ഷയ്‌ക്ക് വിമുക്ത ഭടന്മാരെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പത്ത് വര്‍ഷമായിട്ടും നടപ്പായില്ല. 2013 ഫെബ്രുവരി 25നാണ് ബോര്‍ഡിന് കമ്മിഷന്‍ നിര്‍ദേശം നല്കിയത്.

ബോര്‍ഡ് ക്ഷേത്രങ്ങളുടെ രാത്രിസുരക്ഷയ്‌ക്കായി ഇപ്പോള്‍ ക്ഷേത്ര ജീവനക്കാരെയാണ് നിയോഗിക്കുന്നത്. കിടമുറ ഡ്യൂട്ടി എന്ന പേരില്‍ രണ്ട് പേര്‍ക്ക് വീതമാണ് കാവല്‍ ചുമതല. ജീവനക്കാര്‍ക്ക് മാറി മാറിയായിരിക്കും ഡ്യൂട്ടി. ഇതേ ജീവനക്കാര്‍ പിറ്റേന്ന് ക്ഷേത്ര ജോലികള്‍ നിര്‍വഹിക്കുകയും വേണം. ഇവര്‍ക്ക് മതിയായ വിശ്രമമോ ന്യായമായ വേതനമോ ലഭിക്കാറില്ലെന്നും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

വൈക്കം ഗ്രൂപ്പിലെ തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ തകില്‍ വിദ്വാന്‍ ടി.വി.പുരം കുറിച്ചിയില്‍ കെ.എം.മഹേഷ് കഴിഞ്ഞ ദിവസം മരിച്ചത് കിടമുറ ഡ്യൂട്ടിയിലിരിക്കെ ഹൃദയാഘാതം മൂലമാണ്. ഇത് കൂടാതെ മറ്റ് മൂന്നുപേരും അടുത്തിടെ കിടമുറ ജോലിക്കിടെ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരെ കിടമുറ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും ശക്തമാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1250 ക്ഷേത്രങ്ങളാണുള്ളത്. വരുമാനം കുറവുള്ള ചെറിയ ക്ഷേത്രങ്ങളില്‍ ഒഴികെ എല്ലായിടത്തും കിടമുറ ഡ്യൂട്ടിയുണ്ട്.

ക്ഷേത്രങ്ങളില്‍ വിലപിടിപ്പുള്ള ഉരുപ്പടികളുണ്ടെന്നും മോഷണമോ മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളോ തടയാന്‍ കിടമുറ ഡ്യൂട്ടി ചെയ്യുന്നവരെക്കൊണ്ട് സാധിക്കില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ വിമുക്തഭടന്മാരെ നിയോഗിക്കണമെന്നായിരുന്നു ഉത്തരവ്.

പൊന്‍കുന്നം ചിറക്കടവ് ദേവസ്വത്തില്‍ കഴകക്കാരനായിരുന്ന കൊല്ലം സ്വദേശി ശ്രീനാഥാണ് മനുഷ്യാവകാശ കമ്മിഷനില്‍ കിടമുറ ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയത്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നീതി ലഭിക്കാതെ മരണമടഞ്ഞു.

2021ല്‍ കിടമുറ ഡ്യൂട്ടി സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു. പല ക്ഷേത്രങ്ങളിലും ഡ്യൂട്ടി നോക്കുന്നതിന് ജീവനക്കാരില്ലാത്ത സാഹചര്യം ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ശാന്തിക്കാരും സ്ത്രീജീവനക്കാരും ഗുരുതര രോഗമുള്ളവരും ഒഴികെ കാരാണ്മാ ജീവനാക്കാരുള്‍പ്പടെയുള്ള എല്ലാ ജീവനക്കാരും കിടമുറ ഡ്യൂട്ടി ചെയ്യണമെന്ന ഉത്തരവ് ഇറക്കിയത്.

2013 ലെ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പാടേ തള്ളിക്കൊണ്ടുള്ള സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചത്.

 

Tags: travancore devaswom boardHuman Rights CommissionKitamura duty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.