തിരുവനന്തപുരം: കേരള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈനായി കാര്യങ്ങള്‍ നടക്കുമ്പോഴും പഴയ ശീലങ്ങള്‍വച്ചു തെറ്റായ രീതികള്‍ സ്വീകരിച്ച് അഴിമതി നടത്താന്‍ തയാറാകുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്താനും
കര്‍ക്കശ നടപടിയെടുക്കാനും കഴിയണം. ഈ വര്‍ഷം 50 സംഭവങ്ങളിലായി 58 ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു. വിജിലന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമ്പോഴും ചിലര്‍ അഴിമതി കാണിക്കുന്നുണ്ടെന്നതാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വിജിലന്‍സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കുള്ള 2022ലെ ബാഡ്ജ് ഓഫ് ഓണര്‍ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി വി. വേണു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍, വിജിലന്‍സ് ഐജി ഹര്‍ഷിത അത്തലൂരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: