തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലം പരസ്യങ്ങള്‍ നല്കുന്നതില്‍ നിന്ന് ചില പത്രങ്ങളെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ പത്രങ്ങള്‍ക്കും നിശ്ചിതയളവില്‍ എല്ലാ ദിവസവും ലോട്ടറി റിസല്‍ട്ടിന്റെ പരസ്യം നല്‌വരികയായിരുന്നു പതിവ്. എന്നാല്‍ നവംബര്‍ രണ്ടു മുതല്‍ മൂന്നു പത്രങ്ങള്‍ക്കു മാത്രമേ റിസല്‍ട്ട് പരസ്യങ്ങള്‍ നല്കുന്നുള്ളു. മറ്റു പത്രങ്ങളെ പൂര്‍ണമായും ഒഴിവാക്കി.
സര്‍ക്കാര്‍ പരസ്യങ്ങളുടെ കൂടി പിന്‍ബലത്തിലാണ് പല പത്രങ്ങളുടെയും നിലനില്‍പ്പ്. ചെറുകിട പത്രങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ലോട്ടറി വകുപ്പിന്റെ തീരുമാനം ഇരുട്ടടിയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ലോട്ടറി പരസ്യം എല്ലാ പത്രങ്ങള്‍ക്കും നല്കണം കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണും ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: