ബെംഗളൂരു: മൂന്ന് വയസുകാരിക്ക് കാലഹരണപ്പെട്ട മരുന്നുകള്‍ നല്കിയ സംഭവത്തില്‍ ബെംഗളൂരുവിലെ ആശുപത്രി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. മഹാലക്ഷ്മി ലേഔട്ടിലുള്ള സഞ്ജീവിനി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരിക്ക് കാലഹരണപ്പെട്ട മരുന്നുകള്‍ നല്‍കിയതോടെ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.
മരുന്നിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പാര്‍ശ്വഫലങ്ങളുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ
ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കാലഹരണപ്പെട്ട മരുന്ന് കാരണം കുട്ടിയുടെ വായില്‍ ചുണങ്ങു അനുഭവപ്പെട്ടതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
മൂന്ന് ദിവസം തുടര്‍ച്ചയായ പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ മഹാലക്ഷ്മി ലേഔട്ട് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഹെല്‍ത്ത് ഓഫിസര്‍ ഇടപെട്ട് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക്
മാറ്റി. കുട്ടിയെ പരിചരിച്ച മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിനും ഹെല്‍ത്ത് ഓഫീസര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: