റായ് പൂര് :അനധികൃതമായ വാതുവെപ്പ് പണമാണ് കോണ്‍ഗ്രസ് ഛത്തീസ് ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
മഹാദേവ് വാതുവെപ്പ് കമ്പനിയുടമയില്‍ നിന്നും 508 കോടി രൂപയാണ് ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ സ്വീകരിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു.അഞ്ചുവര്‍ഷമായി അധികാരത്തിലിരുന്ന മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വാതുവെപ്പ് കളിക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി പരിഹസിച്ചു.
തെളിവോടെയാണ് പിടിച്ചിരിക്കുന്നതെന്നും. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് അപൂര്‍വ്വമാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു. വെള്ളിയാഴ്ച ഇഡി പണം കൊണ്ടുവന്ന ആളെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും 5. 39 കോടിയാണ് പിടിച്ചെടുത്തത്. ആകെ 508 കോടി രൂപ മഹദേവ് ബെറ്റിംഗ് ആപ് എന്ന കമ്പനി ഭൂപേഷ് ബാഗേലിന് എത്തിച്ചിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: