തിരുവനന്തപുരം: ചന്ദ്രയാന്‍ രണ്ട് പരാജയപ്പെടാന്‍ കാരണം മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവനാണെന്ന് നിലവില്‍ ഐ എസ് ആര് ഒ ചെയര്‍മാനായ കെ സോമനാഥ്. പല നിര്‍ണായക പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം.
ആത്മകഥയായ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന പുസ്തകത്തിലാണ് സോമനാഥ് ഇക്കാര്യങ്ങള്‍ പറയുന്നത്. താന്‍ ഐ എസ് ആര് ഒ ചെയര്‍മാനാകാതിരിക്കാന്‍ ശിവന് ശ്രമിച്ചെന്നും സോമനാഥ് ആരോപിക്കുന്നു.
കെ.ശിവന് വിവിധ ഘട്ടങ്ങളില്‍ തനിക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നും സോമനാഥ് പറയുന്നു. അര്‍ഹതപ്പെട്ട വിഎസ്എസ്സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിക്കുകയും പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ പലതരത്തില്‍ തടസങ്ങള്‍ സൃഷ്ടിച്ചുവെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.
പല നിര്‍ണായക ദൗത്യങ്ങളിലും കെ.ശിവന്റെ തീരുമാനങ്ങള്‍ പ്രതികൂല ഫലമുണ്ടാക്കി.നിര്‍ണായകമായ ജിഐസാറ്റ് വിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ചും പരാമര്‍ശമുണ്ട്. ആദ്യം ഈ ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചത് സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണെന്ന് സോമനാഥ് സ്ഥിരീകരിച്ചു.
അതേസമയം ഇസ്രൊയില്‍ എല്ലാം സുതാര്യമാണെന്നാണ് കെ. ശിവന് പ്രതികരിച്ചത്. ഞായറാഴ്ച ഷാര്‍ജ പുസ്തോത്സവത്തില്‍ വച്ചാണ് ആത്മകഥയുടെ ഔദ്യോഗിക പ്രകാശനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: