സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബറോസ് സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. മലയാളികളുടെ സ്വന്തം ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്ത വർഷം മാർച്ച് 28-ന് തിയേറ്ററുകളിൽ പ്രദർശനത്തിനായി എത്തും..
ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് വൈകിട്ട് എത്തുമെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ അത് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മറ്റൊന്നുമല്ല, ചിത്രത്തിന്റെ റിലീസ് തീയതി തന്നെയാണ് അത്. ഒരു 3 ഡി പോസ്റ്റര്‍ സഹിതമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേര്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ റിലീസ് ആയിരിക്കും ബറോസ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്.
This is an official announcement to mark your calendars – "Barroz" is coming to cinemas on 28th March 2024! Here's a…
Posted by Mohanlal on Saturday, November 4, 2023
സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ആദ്യ സംവിധാന സംരംഭം എന്ന നിലയ്‌ക്ക് മോഹന്‍ലാല്‍ വലിയ പ്രതീക്ഷ കൊടുക്കുന്ന പ്രോജക്റ്റ് കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: